ആലുവയിൽ മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചു

ആലുവ ആലങ്ങോട് മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചു. നീറിക്കോട് കൊല്ലംപറമ്പിൽ വിമൽകുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ഇത് തടയാനെത്തിയ വിമൽകുമാറിനെ യുവാക്കളിൽ ഒരാൾ തള്ളിതാഴെയിടുകയായിരുന്നു.
Read Also: ഭർത്താവിനെ കൊല്ലാൻ യുവതിയും കാമുകനും ക്വട്ടേഷൻ നൽകി, കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി
ഇന്ന് വെകുന്നേരം 7.30-ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ഇത് തടയാനെത്തിയ വിമൽ കുമാറിനെ കൂടെയുണ്ടായിരുന്ന ഒരാൾ പിടിച്ചു തള്ളുകയും അദ്ദേഹത്തിന്റെ നെഞ്ചിൽ മർദ്ദനമേൽക്കുകയും ചെയ്തു. തുടർന്ന് വിമൽ കുമാറിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. അതേസമയം സംഘത്തിനായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Story Highlights: Man killed in aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here