Advertisement

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി; നെയ്‌വേലി കോര്‍പ്പറേഷനുമായുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി

August 20, 2022
2 minutes Read
neyveli lignite corporation contract k krishnankutty

നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനുമായുള്ള വൈദ്യുതി കരാര്‍ ഒപ്പുവക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കരാറില്‍ ഒപ്പിടാന്‍ കഴിയു. കരാറില്‍ 300 കോടിയുടെ ലാഭം ഉണ്ടാകും എന്നത് വാസ്തവം. എന്നാല്‍ 2027ല്‍ മാത്രമെ നമുക്ക് വൈദ്യുതി ലഭിക്കുവെന്നും മന്ത്രി പറഞ്ഞു ( neyveli lignite corporation contract k krishnankutty ).

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനം തയ്യാറായിട്ടും സര്‍ക്കാര്‍ കൂടി വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ട്വന്റിഫോര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

നിലവിലുള്ള സംസ്ഥാനത്തെ നിയമപ്രകാരം റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ കരാറില്‍ ഒപ്പിടാന്‍ പറ്റുവെന്നും കേന്ദ്രത്തിന്റെ ഗൈഡ് ലൈന്‍ നിര്‍ദേശം ഇതാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ഒരു രൂപ കുറച്ച് വൈദ്യുതി നല്‍കിയിട്ടും നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനുമായുള്ള വൈദ്യുതി കരാറില്‍ കെഎസ്ഇബിഎല്‍ ഒപ്പിടുന്നില്ല.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

നിര്‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുമെന്നാണ് നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ താല്‍പര്യ പത്രം. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നത് 4.35 പൈസയ്ക്കാണ്.

നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ 3.06 പൈസയ്ക്ക് വൈദ്യുതി നല്‍കുമെന്നാണ് വാഗ്ദാനം. സര്‍ക്കാരിന് മൂന്നൂറ് കോടിയുടെ ലാഭമുണ്ടാകുമെന്ന് താല്‍പര്യപത്രത്തില്‍ പറയുന്നു. നിലവില്‍ 8 സ്വകാര്യ കമ്പനികളില്‍ നിന്നായി കെഎസ്ഇബി വൈദ്യുതി വാങ്ങുന്നുണ്ട്.

ഇത്തരം ഇടപാടുകള്‍ പരിശോധിക്കണമെന്നും കുറഞ്ഞവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. കരാര്‍ ഒപ്പിടാത്തത് കമ്മീഷന്‍ താല്‍പര്യം മൂലമാണെന്ന് നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ഡയറക്ടറും ബിജെപി നേതാവുമായ എം.ടി.രമേശ് പ്രതികരിച്ചു. എസ്എന്‍സി ലാവ്‌ലിന് സമാനമായ അഴിമതിയാണ് നടക്കുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

Story Highlights: neyveli lignite corporation contract k krishnankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top