യൂത്ത് കോൺഗ്രസുകാരെ കാണുമ്പോൾ മുഖ്യമന്ത്രിക്ക് കിടുങ്ങൽ; രമേശ് ചെന്നിത്തല

ഫർസിന് മജീദിനെതിരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കം യൂത്ത് കോൺഗ്രസുകാരെ കാണുമ്പോഴുള്ള മുഖ്യമന്ത്രിയുടെ കിടുങ്ങലിൽ നിന്നുമുള്ള ഉൾഭയമാണെന്ന് രമേശ് ചെന്നിത്തല. ഇത്രയും ഉൾഭയം വെച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പദം അലങ്കരിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണെന്ന് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.
തങ്ങൾക്കെതിരെയുള്ള എതിർപ്പുകളുടെ സ്വരത്തെ അടിച്ചമർത്താൻ ഏതു സിസ്റ്റവും ഏതുസമയവും പ്രയോഗിക്കാവുന്ന തരത്തിലേക്ക് ആണ് കേന്ദ്രവും സംസ്ഥാനവും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. ഞങ്ങൾ നിയമപരമായി തന്നെ ഇതിനെ നേരിടും. ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ ഏകപക്ഷീയമായി പ്രവർത്തിച്ചാൽ ഇനിയും ഞങ്ങൾ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: നാല് കോൺഗ്രസുകാർ അറസ്റ്റിൽ
രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്. ഓഫീസിലെ ചുവരിൽ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു.
Story Highlights: pinarayi gets upset when he meets the Youth Congressmen; Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here