യുദ്ധമല്ല പരിഹാരം, ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാർ; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് പാകിസ്താന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
കശ്മീർ പ്രശ്നത്തിലും പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്നുള്ള ഭീകരതയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. മേഖലയിലെ സമാധാനം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടതാണ് ഷഹ്ബാസ് ഷരീഫ് പറഞ്ഞു. പരമ്പരാഗതമായി പാകിസ്താന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംസാരിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്നങ്ങളും ഒപ്പം ദശകങ്ങളായി രാഷ്ട്രീയ അസ്തിരതകളുമാണെന്നും ഷരീഫ് പറഞ്ഞു.
Read Also: പാകിസ്താനിൽ നിന്ന് വെടിക്കോപ്പുകൾ യുക്രൈനിലെത്തിച്ച് ബ്രിട്ടൻ എയർ ഫോഴ്സ്
പാകിസ്താന് രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നുവെന്നും അത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: Want ‘permanent peace’ with India- Pak PM Sharif
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here