Advertisement

‘അച്ഛന്റേയും അമ്മയുടേയും കൈപിടിച്ച് നടക്കണം, ഫോട്ടോയെടുത്ത് എനിക്കും അയയ്ക്കുമല്ലോ’; കുട്ടികള്‍ക്ക് വീണ്ടും ഉപദേശവുമായി ‘കളക്ടര്‍ മാമന്‍’

August 21, 2022
2 minutes Read

കനത്ത മഴക്കാലത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹോപദേശങ്ങള്‍ നല്‍കിയ ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ വീണ്ടും കുട്ടികള്‍ക്കായി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. അവധി ദിവസം മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അവധി ദിവസമായതിനാല്‍ നേരത്തെ ഹോം വര്‍ക്ക് ചെയ്ത് വയ്ക്കണമെന്ന് കുട്ടികളോട് കളക്ടര്‍ പറയുന്നു. വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികള്‍ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാന്‍ പോകുകയോ അടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാന്‍. അച്ഛനും അമ്മയ്ക്കുമൊപ്പം പുറത്തുപോയതിന്റെ ചിത്രങ്ങളും തനിക്ക് അയയ്ക്കണമെന്ന് കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. (alappuzha district collector new facebook post addressing students)

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട കുട്ടികളേ,

നാളെ സ്‌കൂള്‍ അവധി ഒക്കെയല്ലേ. അതുകൊണ്ട് എല്ലാവരും ഇന്ന് രാത്രി തന്നെ ഹോംവര്‍ക് ചെയ്ത് വെക്കണം. നാളെ പരമാവധി മൊബൈല്‍, ടി.വി, ഇന്റര്‍നെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായില്‍ വെച്ച് കൊടുക്കാന്‍ മറക്കരുത് കേട്ടോ.
വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികള്‍ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാന്‍ പോകുകയോ അടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാന്‍.
എന്നിട്ട് നിങ്ങള്‍ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയര്‍ ചെയ്യുമല്ലോ…
ഒത്തിരി സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം

Story Highlights: alappuzha district collector new facebook post addressing students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top