അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന 2 പേർ അറസ്റ്റിൽ

അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഭീകരർ പിടിയിലായത്.
Read Also: മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന്
അബ്ദുൾ സുബ്ഹാൻ(43), ജലാലുദ്ദീൻ ഷെയ്ഖ് (49), ഇയാളുടെ മരുമകൻ സഹോദരൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ടിങ്കുനിയ ശാന്തിപൂർ മസ്ജിദിലെ ഇമാമാണ് അബ്ദുൾ സുബ്ഹാൻ. ജലാലുദ്ദീൻ ഷെയ്ഖ തിലപ്പാറ നാത്തുൻ മസ്ജിദിലെ ഇമാമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Assam: 2 Suspected Terrorists With Links To Ansarullah Bangla Team Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here