Advertisement

‘ആസാദി കശ്മീർ’ പരാമർശം: ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സ്പീക്കർക്ക് കത്ത് നൽകി

August 21, 2022
Google News 3 minutes Read
'Azad Kashmir' reference: Mathew Kuzhalnadan against KT Jaleel

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തിയെന്ന് ആരോപിച്ച് ഡോ. കെ.ടി. ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കശ്മീർ പഠന പര്യടന വേളയിലാണ് കെ.ടി. ജലീൽ വിവാ​ദ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ( ‘Azad Kashmir’ reference: Mathew Kuzhalnadan demands action against KT Jaleel )

പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന രീതിയില്‍ ഒരു വിശദീകരണം അദ്ദേഹം 13ാംതീയതി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരുന്നു.

Read Also: ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ

എന്നാല്‍ മേല്പറഞ്ഞ വിശദീകരണത്തിലും ജമ്മു കശ്മീര്‍ സംബന്ധിച്ചു ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ഈ വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയ്‌ക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി അംഗം കൂടിയായ മാത്യു കത്തിൽ ആവശ്യപ്പെട്ടു.

Story Highlights: ‘Azad Kashmir’ reference: Mathew Kuzhalnadan demands action against KT Jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here