Advertisement

ഇനിയും സഞ്ജു സാംസണെ ഒഴിവാക്കാനാകുമോ? ചോദ്യവുമായി ആരാധകർ

August 21, 2022
3 minutes Read
Can Sanju Samson be ruled out yet? Fans with questions

സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ സിക്സറടിച്ച് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയും കളിയിലെ കേമനാവുകയും ചെയ്ത സഞ്ജു സാംസണെ ഇനിയും ടീമിൽ നിന്ന് ഒഴിവാക്കാനാകുമോ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇനി സെലക്ടർമാരും ഇന്ത്യൻ ടീം മാനേജ്മെന്റും സഞ്ജുവിനെ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്? സഞ്ജുവിനോട് ഇന്ത്യൻ ക്രിക്കറ്റ് അധിക‍‍ൃതർ കാട്ടുന്ന വിവേചനത്തിന് ഇനിയെങ്കിലും അറുതിയുണ്ടാകുമോ എന്നാണ് കേരളീയരുടെ പ്രധാന ചോദ്യം. ( Can Sanju Samson be ruled out yet? Fans with questions )

ഹരാരെയിലെ മാൻ ഓഫ് ദ മാച്ച് പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ എന്ന ഹാഷ്ടാഗ് ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. നേരത്തേയും സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ സഞ്ജു സാംസൺ എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായിട്ടുണ്ട്. ഈ അടുത്ത കാലത്തായി കിട്ടിയ അവസരങ്ങളിലൊക്കെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ മലയാളിതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ട്വന്റി20 ലോകകപ്പ് ടീമിൽ ഫോമിലല്ലാത്ത കളിക്കാരെ തിരുകിക്കയറ്റാൻ സഞ്ജുവിനെ അവഗണിക്കുകയാണെന്ന വിമർശനം ശക്തമായിത്തന്നെ ഉയർന്നിരുന്നു.

Read Also: ആ പന്ത് കാൻസർ രോഗിയായ കുഞ്ഞിന്; പന്ത് സമ്മാനിക്കാൻ സഞ്ജുവിനെ ക്ഷണിച്ച് സിംബാവേ ക്രിക്കറ്റ് ബോർഡ്

സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യ അഞ്ചു വിക്കറ്റിനാണ് സിംബാബ്‍വെയെ തകർത്തത്. 39 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സിംബാബ്‍വെ കുറിച്ച 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറിൽ നിസാരമായി മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ സ്കോർ 161ൽ നിൽക്കെ, സിംബാബ്‍വെ ബൗളർ ഇന്നസെന്‍റ് കയയുടെ പന്ത് സിക്സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. ശാർദുൽ ഠാകുറിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി സുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

Read Also: ഇന്ന് സഞ്ജുവിന്റെ ദിവസം; സിംബാബ്‍വെക്കെതിരെ കളി ജയിപ്പിച്ചത് സിക്സറടിച്ച്, പരമ്പര ഇന്ത്യയ്ക്ക്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 38.1 ഓവറിൽ 161 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. സിംബാബ്‍വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. 47 പന്തിൽ 39 റൺസുമായി റിയാൻ ബുള്‍ പുറത്താകാതെ നിന്നു. ഇന്നസെന്‍റ് കയ, സിക്കന്ദർ റാസ എന്നിവർ 16 റൺസ് വീതം നേടി. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു.

Story Highlights: Can Sanju Samson be ruled out yet? Fans with questions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top