ഉമിനീരില്‍ നിന്നുള്ള ഡിഎന്‍എ പരിശോധന അമിത വണ്ണത്തിനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ വഴിയൊരുങ്ങുന്നു

ഉമിനീരില്‍ നിന്നും എളുപ്പത്തില്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് അമിതവണ്ണത്തിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്താന്‍ വഴിയൊരുങ്ങുന്നു. നിരവധി ഡയറ്റുകള്‍ പരീക്ഷിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവര്‍ക്ക് ഉമിനീരില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പ്രൊഫൈല്‍ തയാറാക്കി അമിത വണ്ണത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താം. ഇന്ത്യയില്‍ വിജയകരമായി പരീക്ഷിച്ചുവരുന്ന ഈ ടെസ്റ്റ് അമിത വണ്ണത്തിനുള്ള ചികിത്സയ്ക്ക് വളരെയേറെ സാധ്യതകള്‍ തുറന്നുനല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. (Medical marvel Saliva-based DNA test could be key to weight management)
നിങ്ങളുടെ സുഹൃത്ത് കഴിക്കുന്ന അതേ അളവില്‍ തന്നെ ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടേയും സുഹൃത്തിന്റേയും ശരീര ഘടനയും ഭാരവും ഒരുപോലെയാകത്തതിന് ജനിതകമായി പല കാരണങ്ങളുമുണ്ടെന്ന് ജീന്‍സ്ടുമീ സിഇഒ നീരജ് ഗുപ്ത പറയുന്നു. ഉമിനീരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശരീരം വിറ്റാമിനുകള്‍ ആഗിരണം ചെയ്യുന്നതിന്റെ അളവും വെയിറ്റ് ലോസ് പാറ്റേണുകളും നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സിയും ഉള്‍പ്പെടെയുള്ളവ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യരംഗം പ്രതീക്ഷിക്കുന്നത്.
Read Also: ട്രോളുകളിലെ സിംഹം, ടിക്‌ടോക്കിലെ രാജാവ്; ഖാബി ലെയിമിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം
ജീന്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഉമിനീര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡിഎന്‍എ ടെസ്റ്റ് ജീവിതത്തില്‍ ഒരു തവണ മാത്രം ചെയ്താല്‍ മതിയാകുമെന്ന് എസ്ആര്‍എല്‍ ഡയഗനോസ്റ്റിക്‌സ് മേധാവി ആനന്ദ് കെ പറയുന്നു. 5000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ടെസ്റ്റിന് ഇന്ത്യയില്‍ വിലയായി ഈടാക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
Story Highlights: Medical marvel Saliva-based DNA test could be key to weight management
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here