ട്രോളുകളിലെ സിംഹം, ടിക്‌ടോക്കിലെ രാജാവ്; ഖാബി ലെയിമിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം

ഖാബി ലെയിമെന്ന പേരുകേട്ടാല്‍ ചിലപ്പോള്‍ പലരും ആളെ തിരിച്ചറിഞ്ഞെന്ന് വരില്ല. പക്ഷേ മുഖത്ത് പുച്ഛവും നിസ്സംഗതയും കലര്‍ന്ന ഒരു പ്രത്യേക ഭാവത്തോടെ നില്‍ക്കുന്ന ലെയിമിന്റെ ഫോട്ടോ കണ്ടാല്‍ കൊച്ചുകുട്ടികളുള്‍പ്പെടെ ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ചോദിക്കും. ടിക് ടോക്കില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള, മീമുകളിലേയും ട്രോളുകളിലേയും വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകളിലേയും സ്ഥിരം സാന്നിധ്യമായ ഈ 22 വയസുകാരന്‍ സോഷ്യല്‍ മീഡിയയിലെ കിരീടം വയ്ക്കാത്ത രാജാവാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ ദിവസമാണ് ജനപ്രിയ ടിക്ക്‌ടോക്കര്‍ക്ക് സ്വന്തം രാജ്യത്ത് പൗരത്വം ലഭിക്കുന്നത്.
ഇറ്റലിയിലെ ചിവാസ്സോയിലാണ് ഖാബി ലെയിമിന് ബുധനാഴ്ച പൗരത്വം ലഭിച്ചത്. സെനഗര്‍ വംശജനായ ഖാബി തീരെ കുഞ്ഞായിരുന്നപ്പോഴാണ് കുടുംബം ഇറ്റലിയിലേക്ക് കുടിയേറുന്നത്. എന്നാല്‍ ഖാബിക്ക് ഇറ്റാലിയന്‍ പൗരത്വമുണ്ടായിരുന്നില്ല. ഇറ്റാലിയന്‍ പൗരത്വ നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഖാബിക്ക് ഇപ്പോള്‍ മാത്രമാണ് പൗരത്വം ലഭിച്ചത്. ഇറ്റലിയുടെ ടിക് ടോക് രാജാവിന് ഇറ്റാലിയന്‍ പൗരത്വമില്ലെന്ന വാര്‍ത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഭരണകൂടത്തിന്റെ നടപടി. ജൂണ്‍ 24ന് ലാമിന്റെ പൗരത്വ അപേക്ഷ അംഗീകരിച്ചതായി ഇറ്റലിയുടെ ആഭ്യന്തര മന്ത്രി കാര്‍ലോ സിബിലിയ അറിയിച്ചു. ഈ ബുധനാഴ്ചയാണ് ഖാബി പൗരത്വ സത്യപ്രതിജ്ഞ ചെയ്തത്.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
വളരെ സിംപിളായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ലൈഫ് ഹാക്കുകള്‍ എന്ന പേരില്‍ വളരെ പ്രയാസപ്പെട്ട് ചെയ്യുന്നവരെ റോസ്റ്റ് ചെയ്താണ് ഖാബി ശ്രദ്ധ നേടുന്നത്. പിന്നീട് ഒരു കഥയുമില്ലാത്ത കാര്യങ്ങളെ പൊലിപ്പിച്ച് പറയുന്നവരെ ട്രോളാനുള്ള ഒരു ഐക്കണ്‍ തന്നെയായി ഒരു ലോഡ് പുച്ഛമൊളിപ്പിച്ച ഖാബിയുടെ മുഖം മാറി. വാഴപ്പഴത്തിന്റെ തൊലി കളയുന്നതിനും നാരങ്ങ പിഴിയുന്നതിനും ചെരുപ്പിടുന്നതിനുമൊക്കെ എളുപ്പ വഴികള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ അവതരിപ്പിക്കുന്ന ഹാക്കുകളെ കണക്കിന് ട്രോളുന്ന ഖാബിക്ക് ടിക്‌ടോക്കില്‍ 148 മില്യനോളം ഫോളോവേഴ്‌സാണുള്ളത്.
Story Highlights: TikTok star Khaby Lame granted Italian citizenship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here