ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തു; കാർ യാത്രക്കാരനെ നടുറോഡിൽ ആക്രമിച്ച ബസ് ജീവനക്കാർ അറസ്റ്റിൽ

കാർ യാത്രക്കാർക്ക് നേരെ ബസ് ജീവനക്കാരുടെ ആക്രമണം. ബസ്സിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തൃശ്ശൂർ പൂത്തോളിലാണ് സംഭവം. ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. ( Private bus employees assaulted the car passenger )
കാർ യാത്രികൻ ചേറ്റുവ സ്വദേശി സുധീഷിന് നേരയാണ് ആക്രമണമുണ്ടായത്. ഒരു തവണ കാറിൽ ബസ് ഇടിച്ചതിന് ശേഷം ബസ് പിറകോട്ട് എടുത്ത് വീണ്ടും ഇടിപ്പിച്ചതായും പരാതിയുണ്ട്.
Read Also: മകനെ മർദിക്കുന്നതുകണ്ട് പിതാവ് മരിച്ച സംഭവം; ബസ് ജീവനക്കാർ പിടിയിൽ
സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂർ – കാഞ്ഞാണി തൃശ്ശൂർ റൂട്ടിലോടുന്ന വിഷ്ണുമായ ബസിലെ ജീവനക്കാർ അറസ്റ്റിലായി. തൊയക്കാവ് സ്വദേശി മണികണ്ഠൻ, ഊരകം സ്വദേശി വിഷ്ണു, മണലൂർ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: Private bus employees assaulted the car passenger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here