നിസാരം…; സ്‌കൈഡൈവിങ്ങിന് മുന്‍പ് കൂളായി എക്‌സര്‍സൈസും; ഈ യുവതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്

സ്‌കൈ ഡൈവിങ് ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പുള്ള നെഞ്ചിടിപ്പ് വ്യക്തമായി അറിയാനാകും. ചിലര്‍ക്ക് സ്‌കൈ ഡെവിങ്ങിന്റെ വിഡിയോകള്‍ കാണുന്നത് പോലും ഭയമാണ്. വ്യത്യസ്തമായ ഒരു സ്‌കൈ ഡൈവിങ്ങാണ് ഇപ്പോള്‍ കുറച്ചുദിവസമായി സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. സ്‌കൈ ഡൈവിങ് ചെയ്യുന്ന യുവതിയുടെ അസാമാന്യ ധൈര്യം തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം.
സ്‌കൈ ഡൈവിങിന് തൊട്ടുമുന്‍പ് യാതൊരു കൂസലുമില്ലാതെ യുവതി വിമാനത്തിന്റെ ഒരു സൈഡില്‍ തൂങ്ങിയാടി വര്‍ക്ക് ഔട്ട് ചെയ്യുന്ന കാഴ്ചയാണ് നെറ്റിസണ്‍സിനെ ത്രില്ലടിപ്പിക്കുന്നത്. ഓഗസ്റ്റ് 1 ന് കാറ്റി വസെനിന എന്ന സ്‌കൈ ഡൈവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് ദിവസങ്ങളായി ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്നത്. വയറിനുള്ള എക്‌സൈര്‍സൈസിനുള്ള ഒരേയൊരു വഴി എന്ന ക്യാപ്ഷനോടെയാണ് അവര്‍ തന്റെ വിഡിയോ പങ്കുവച്ചത്.
ഇന്‍സ്റ്റഗ്രാമിലെ ഈ പോസ്റ്റിന് 49.2 ദശലക്ഷത്തിലധികം കാഴ്ചക്കാരാണുള്ളത്. 5.7 ലക്ഷത്തിലധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തത്. ഞാനായിരുന്നു ഇവരുടെ സ്ഥാനത്തെങ്കില്‍ വര്‍ക്കൗട്ടല്ല പകരം ഹാര്‍ട്ട് അറ്റാക്കാണ് ഉണ്ടാകുക എന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ ധൈര്യത്തെ നമിച്ചു പോകുന്നുവെന്നും കമന്റുകളുണ്ട്.
Story Highlights: Viral Video: Woman’s Fearless Workout Before Skydiving Stuns Internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here