അക്കാദമിക് മികവില്ലാത്ത ആരും സര്‍വകലാശാലകളില്‍ നിയമിക്കപ്പെട്ടിട്ടില്ല: എ വിജയരാഘവന്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അനുചിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. ചരിത്രകാരന് ഇര്ഫാന് ഹബീബിനെതിരായ പരാമര്‍ശം ഉചിതമാണോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണമെന്ന് വിജയരാഘവന് പറഞ്ഞു. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ അക്കാദമിക് ഗുണനിലവാരം മാത്രം അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. നിലവാരമില്ലാത്ത ആരും സര്‍വകലാശാലകളില്‍ നിയമിക്കപ്പെട്ടിട്ടില്ലെന്നും വിജയരാഘവന് ട്വന്റിഫോറിനോട് പറഞ്ഞു. (a vijayaraghavan slams governor over kannur university row)
സര്‍വകലാശാലയുടെ എല്ലാ കാര്യങ്ങളിലും ചുമതല വഹിക്കുന്നത് വൈസ് ചാന്‍സലറാണ്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സര്‍വകലാശാലകളെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഒരു വൈസ് ചാന്‍സലറെക്കുറിച്ച് ഗവര്‍ണര്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന്റെ ഔചിത്യമാണ് പൊതു സമൂഹത്തില്‍ വിമര്‍ശനവിധേയമാകുന്നത്. വിജയരാഘവന് പറഞ്ഞു.
Read Also: കർഷക പ്രതിഷേധം; ഡൽഹി അതിർത്തികളിൽ അതീവസുരക്ഷയുമായി പൊലീസ്
കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് അക്കാദമിക് അറിവാണ് മാനദണ്ഡമെന്ന് വിജയരാഘവന് ഊന്നിപ്പറയുന്നു. സര്‍വകലാശാലകളില്‍ വിവാദങ്ങളുണ്ടാക്കരുത്. അക്കാദമിക് മികവില്ലാത്ത ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും വിജയരാഘവന് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: a vijayaraghavan slams governor over kannur university row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here