ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം നേമത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം നിവാസിയായ സനൂജിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്. ( Man arrested in POCSO case on 40th day of wife’s suicide )
മുൻപും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Read Also: കടയ്ക്കാവൂർ പോക്സോ കേസ്; കുട്ടിയുടെ പിതാവിനെതിരെ സുപ്രിംകോടതി
ഇപ്പോഴത്തെ കേസിൽ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയ പീഡിപ്പിച്ചത്. ഭാര്യയുടെ മരണശേഷം 40ാം ദിവസമാണ് പ്രതി പോക്‌സോ കേസ് പ്രകാരം അറസ്റ്റിലാകുന്നത്. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സനൂജിനെ അറസ്റ്റ് ചെയ്തത്.
Story Highlights: Man arrested in POCSO case on 40th day of wife’s suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here