Advertisement

മട്ടന്നൂർ നഗരസഭ എൽ.ഡി.എഫിനൊപ്പം, ഇടത് ശക്തികേന്ദ്രങ്ങൾ കൈയ്യടക്കി യു.ഡി.എഫ്

August 22, 2022
Google News 6 minutes Read
Mattannur municipal election result

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 3 റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അഞ്ചാം വാർഡായ ആണിക്കരിയിൽ ലീഗ് സ്ഥാനാർഥി ഉമൈബ ടീച്ചർ വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ( Mattannur municipal election result )

Read Also: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

മണ്ണൂർ, പൊറോറ, ഏളന്നൂർ , ആണിക്കരി, പെരിഞ്ചേരി തുടങ്ങിയ ഡിവിഷനുകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ കീച്ചേരി, കല്ലൂർ, കുഴിക്കൽ, കയനി- ദേവർകാട്, നെല്ലൂന്നി, കാര തുടങ്ങിയവ എൽ.ഡി.എഫ് നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് 7 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നത്. ഇക്കുറി തപാൽ വോട്ടില്ല.

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലം

35 വാർഡുകൾ

LDF: 21
UDF: 14
NDA: 0
Others: 0

വാർഡുകൾ
1 മണ്ണൂർ UDF
2 പൊറോറ UDF
3 ഏളന്നൂർ UDF
4 കീച്ചേരി LDF
5 ആണിക്കരി UDF
6 കല്ലൂർ LDF
7 കളറോഡ് UDF
8 മുണ്ടയോട് LDF
9 പെരുവയൽക്കരി LDF
10 ബേരം UDF
11 കായലൂർ LDF
12 കോളാരി LDF
13 പരിയാരം LDF
14 അയ്യല്ലൂർ LDF
15 ഇടവേലിക്കൽ LDF
16 പഴശ്ശി LDF
17 ഉരുവച്ചാൽ LDF
18 കരേറ്റ LDF
19 കുഴിക്കൽ LDF
20 കയനി LDF
21 പെരിഞ്ചേരി UDF
22 ദേവർകാട് LDF
23 കാര LDF
24 നെല്ലൂന്നി LDF
25 ഇല്ലംഭാഗം UDF
26 മലക്കുതാഴെ LDF
27 എയർപോർട്ട് LDF
28 മട്ടന്നൂർ UDF
29 ടൗൺ UDF
30 പാലോട്ടുപള്ളി UDF
31 മിനി നഗർ UDF
32 ഉത്തിയൂർ LDF
33 മരുതായി UDF
34 മേറ്റടി UDF
35 നാലങ്കേരി LDF

Story Highlights: Mattannur municipal election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here