Advertisement

ഓണക്കിറ്റ് 2022: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; വിതരണം നാളെ മുതൽ

August 22, 2022
2 minutes Read

സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി.ആ‍ർ അനിലിന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 4 നാണ് ചടങ്ങുകൾ. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. നാളെ മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക.

ഓഗസ്റ്റ് 23, 24 തീയതികളില്‍ AAY (മഞ്ഞ) കാർഡുടമകള്‍ക്കും, 25, 26, 27 തീയതികളില്‍ PHH (പിങ്ക്) കാർഡുടമകള്‍ക്കും, 29, 30, 31 തീയതികളില്‍ NPS (നീല) കാ‍ർഡുടമകള്‍ക്കും, സെപ്റ്റംബർ 1, 2, 3 തിയതികളില്‍ NPNS (വെള്ള) കാ‍ർഡുടമകള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തീയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്.

മുഴുവൻ കാ‍ർഡുടമകളും അവരവരുടെ റേഷന്‍കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് മന്ത്രി അറിയിച്ചു. ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: onam kit; State level inauguration today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top