Advertisement

വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍; സർക്കാർ തന്നെ വാടകയ്ക്ക് വീടെടുത്ത് നൽകണമെന്ന് ലത്തിൻ അതിരൂപത

August 22, 2022
Google News 2 minutes Read

വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍. മന്ത്രിസഭാ ഉപസമിതി തീരുമാനങ്ങൾ സ്വാഗതം ചെയ്‌ത്‌ ലത്തിൻ അതിരൂപത. സർക്കാർ തന്നെ വാടകയ്ക്ക് വീടെടുത്ത് നൽകണമെന്ന് ആർ ക്രിസ്തുദാസ് ട്വന്റിഫോറിനോട് പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള ചർച്ച ഉടൻ വേണമെന്ന് സഹായമെത്രാൻ ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.(pinarayi vijayan intervened vizhinjam protest)

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

അതേസമയം മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍ , അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഇതിന് പിന്നാലെ ആറുമന്ത്രിമാരുമായി മന്ത്രിസഭാ ഉപസമിതി യോഗം തുടങ്ങി. പുനരധിവാസം വേഗത്തിലാക്കാനുള്ള തീരു‌മാനം ഉപസമിതി യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഏഴാം ദിവസത്തിലേക്ക് കടന്നതോടെ സമരം പൂർവാധികം ശക്തിയാർജിച്ചിരിക്കുകയാണ്. കരയിലൂടെയും കടല്‍മാർഗവും കൂടുതൽ മൽസ്യത്തൊഴിലാളികൾ പദ്ധതിപ്രദേശത്തേക്ക് എത്തിച്ചേർന്നു. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പദ്ധതി പ്രദേശത്ത് കടന്നിരുന്നു. സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറുകയില്ലെന്നാണ് മൽസ്യത്തൊഴിലാളികളുടെ നിലപാട്.

Story Highlights: pinarayi vijayan intervened vizhinjam protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here