Advertisement

സഞ്‌ജുവിന് കയ്യടിക്കുന്ന രണ്ട് കുഞ്ഞ് ആരാധകർ; വൈറലായി വിഡിയോ

August 22, 2022
3 minutes Read

സമൂഹമാധ്യമങ്ങളിലും കളിക്കളത്തിലും സഞ്ജുവാണ് താരം. നിറയെ സഞ്‌ജുവിനുള്ള ആശംസകളാണ്. കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് സഞ്‌ജുവാണ്. സഞ്ജുവിനെ തന്നെയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തതും. ഒട്ടനവധി ആളുകളാണ് താരത്തിന് കൈയടിയും പ്രശംസയുമായി രംഗത്ത് വന്നത്. ഇന്ത്യൻ ടീമിന് ഒരു പുതിയ ഫിനിഷറെ ലഭിച്ചുവെന്നും മറ്റൊരു ധോണിയാണ് സഞ്‌ജുവെന്നുമൊക്കെ നിരവധി കമന്റുകളും താരത്തിന് ലഭിച്ചു. അവസാന പന്തിൽ സിക്‌സ് പായിച്ചാണ് സഞ്‌ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇപ്പോൾ സഞ്‌ജുവിന് കൈയടിക്കുന്ന രണ്ട് കുരുന്ന് ആരാധകരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. “സഞ്‌ജു സഞ്‌ജു ” എന്ന് ആർത്തു വിളിച്ചു കൊണ്ടാണ് കുട്ടി ആരാധകർ സഞ്‌ജുവിന് വേണ്ടി കൈയടിക്കുന്നത്. ടെലിവിഷനിൽ സഞ്‌ജുവിനെ കണ്ടു കൊണ്ടാണ് ഇവർ കൈയടിക്കുന്നത്. അതേ സമയം നിർണായക അവസരങ്ങൾ പാഴാക്കുന്നയാൾ എന്ന വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു മത്സരത്തിലെ സഞ്‌ജുവിന്റെ ഇന്നിങ്‌സ്. പ്രമുഖ താരങ്ങൾ വരെ പരാജയപ്പെട്ടിടത്താണ് പക്വതയോടെ ബാറ്റ് വീശി സഞ്‌ജു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഹരാരെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 162 റൻസിന്റെ വിജയലക്ഷ്യം 25.4 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ സ്കോർ 161 ൽ നിൽക്കെ സിംബാബ്‍വെ ബൗളർ ഇന്നസെന്‍റ് കയയുടെ പന്ത് സിക്സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. ഷാർദുൽ ഠാകുറിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി ശുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്നാണ് സിംബാബ്‌വെ പരമ്പരയിലെ മൂന്നാമത്തെ മത്സരം. ഹരാരെ സ്‌പോർട്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഇപ്പോൾ ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്.

Story Highlights: sanju samson yesterdays play

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top