പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്

പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്. ഒട്ടേറെ മോഷണക്കേസിൽ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനാണ്, തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയത്. പുറത്തിറങ്ങിയാല്‍ എല്ലാവരെയും വധിക്കുമെന്നായിരുന്നു കൊലവിളി.
പ്രതി തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ മോഷ്ടിക്കാന്‍ കയറിയിരുന്നു. വീട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. ഈ സമയമാണ് മോഷ്ടാവിന്റെ കൊലവിളി.
തിരുവനന്തപുരത്ത് അന്വേഷിച്ചാല്‍ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് ബോധം വന്നപ്പോൾ പൊലീസുകാരോട് മാന്യമായി പെരുമാറുന്നതും വീഡിയോയിൽ ഉണ്ട്.
Story Highlights: thief threatened to kill officers in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here