ഓർഡർ ക്യാൻസൽ ചെയ്ത സൊമാറ്റോയ്ക്ക് 10,000 രൂപ പിഴ

പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഛണ്ഡീഗഡ് ഉപഭോക്തൃ കോടതി. പിസ ഓർഡർ ക്യാൻസൽ ചെയ്തതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിന്മേലാണ് കോടതി നടപടി. ഉപഭോക്താവിന് ഒരു സൗജന്യ മീൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.
അജയ് ശർമ എന്നയാളാണ് സൊമാറ്റോയ്ക്കെതിരെ കോടതിയെ സമീപിച്ചത്. താൻ ‘ഓൺ ടൈം ഓർ ഫ്രീ’ സൗകര്യത്തിലൂടെ ഓർഡർ ചെയ്ത പിസ ഓർഡർ സൊമാറ്റോ ക്യാൻസൽ ചെയ്തു എന്നായിരുന്നു ഇയാളുടെ പരാതി. രാത്രി 10.15ന് ഇയാൾ ഫുഡ് ഓർഡർ ചെയ്ത് പണം നൽകി. എന്നാൽ, 10.30ന് ഓർഡർ ക്യാൻസൽ ചെയ്ത സൊമാറ്റോ റീഫണ്ട് നൽകുകയായിരുന്നു. കൃത്യസമയത്ത് ഓർഡർ എത്തിക്കാൻ കഴിയില്ലെങ്കിൽ ആ ഓർഡർ സ്വീകരിക്കാൻ പാടില്ലായിരുന്നു എന്ന് പരാതിക്കാരൻ പറയുന്നു. പക്ഷേ, ഓർഡർ സ്വീകരിച്ച സൊമാറ്റോ പിന്നീട് ക്യാൻസൽ ചെയ്തു. അതുകൊണ്ട് തന്നെ സേവനത്തിൽ ഗുരുതര വീഴ്ചയുണ്ടായി. 10 രൂപയാണ് ‘ഓൺ ടൈം ഓർ ഫ്രീ’ സൗകര്യത്തിനായി സൊമാറ്റോ അധികം ചാർജ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഓർഡർ എത്തിക്കണം എന്നും പരാതിക്കാരൻ പറയുന്നു.
Story Highlights: zomato order cancel 10000 fine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here