‘മധു കേസില്‍ സര്‍ക്കാരിന് അലംഭാവമുണ്ടായിട്ടില്ല’; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടി മധു കേസില്‍ സര്‍ക്കാരിന് അലംഭാവം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂറുമാറിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് കോടതിയാണ്. പ്രതികള്‍ക്ക് അങ്ങേയറ്റം ശിക്ഷ നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. മധു കേസില്‍ സര്‍ക്കാരിനും പൊലീസിനും ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
അട്ടപ്പാടി മധു വധകേസില്‍ ജാഗ്രതയോടെ പ്രോസിക്യൂഷന്‍ മുന്നോട്ട് പോകുന്നു എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. വിശദമായ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ സാധ്യമായത് ചെയ്യും. കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി എടുക്കേണ്ടത് കോടതിയാണ്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ആശ്വാസ കിരണം പെന്‍ഷന്‍ 23 മാസമായി മുടങ്ങിയതില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍; 24 ഇംപാക്ട്
അതേസമയം വാളയാര്‍ കേസിലുണ്ടായ അവസ്ഥ മധു കേസില്‍ ഉണ്ടാകരുത് എന്നും സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സര്‍ക്കാര്‍ അലവന്‍സ് നല്‍കാത്തത് കൊണ്ടാണ് അഭിഭാഷകര്‍ പിന്മാറിയത് എന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. മധു നാടിന്റെ മുന്നിലുള്ള ഏറ്റവും ഗൗരവകരമായ പ്രശ്‌നമാണെന്നും അങ്ങേയറ്റം വരെ’ പോയി ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: cm pinarayi vijayan on madhu case in kerala assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here