സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ

തൃശൂർ കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് ജഡം കണ്ടെത്തിയത്. പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ നിന്നാണ് ആനയുടെ ജഡം ലഭിച്ചത്.
ആനയുടെ തല ഭാഗം സെപ്റ്റിക് ടാങ്കിലേക്ക് കുത്തിവീണ നിലയിലാണ് കണ്ടെത്തിയത്. പഞ്ഞിക്കാരൻ യോഹന്നാൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥലം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. JCB ഉപയോഗിച്ച് ആനയെ ഉയർത്താനാണ് വനം വകുപ്പിൻ്റെ നീക്കം.
മൂന്നാഴ്ചയായി ഈ മേഖലയിൽ 3 ആനകളുടെ സ്ഥിരസാന്നിധ്യമുണ്ട്. ആനകൾ സാരമായി മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിവരം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.
Story Highlights: elephant found death in trissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here