സോനാലി ഫോഗട്ട് അന്തരിച്ചു

ബിജെപി നേതാവും ടെലിവിഷൻ താരവുമായ സോനാലി ഫോഗട്ട് (42) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോനാലിയും സ്റ്റാഫ് അംഗങ്ങളും ഗോവയിൽ യാത്രയിലായിരുന്നു.
ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് സോനാലി മത്സരിച്ചത്.
Read Also: രാകേഷ് ജുൻജുൻവാല അന്തരിച്ചു
2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോനാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അഭിനയിച്ചു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വിഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് സോനാലി ഫോഗട്ട് അവസാനമായി അഭിനയിച്ചത്.
Story Highlights: Haryana BJP’s Sonali Phogat, 42, Dies Of Heart Attack In Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here