ലോകായുക്ത ഭേദഗതി; സിപിഐയുടെ നിർദേശം അംഗീകരിച്ച് സർക്കാർ

ലോകായുക്ത ഭേദഗതിയിൽ സിപിഐയുടെ നിർദേശം അംഗീകരിച്ച് സർക്കാർ. ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും. ആഭ്യന്തര സബ്ജക്ട് കമ്മിറ്റിയിൽ ആണ് തീരുമാനം.
മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയിൽ തീരുമാനം നിയമസഭ എടുക്കും. റിപ്പോർട്ട് സഭയിൽ സമർപ്പിക്കും. മന്ത്രിമാർക്കെതിരെയുള്ള പരാതികളിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയുമാണ്. എംഎൽഎമാർക്കെതിരെയുള്ള പരാതികളിൽ സ്പീക്കർ തീരുമാനം എടുക്കും. ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ട പ്രകാരം സർക്കാർ നടപടി തീരുമാനിക്കും.
എന്നാൽ പ്രതിപക്ഷം എതിർത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും സബ്ജക്ട് കമ്മിറ്റിയിൽ വിയോജിപ്പ് രേഖപ്പെടുത്തി. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നുവെന്നാണ് വിമർശനം. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ സഭയിൽ.
ഇന്ന് ഉച്ചയോടെയാണ് ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ലോകായുക്ത ജുഡീഷ്യറെ ബോഡിയല്ലെന്നും അന്വേഷണ ഏജന്‍സി തന്നെ വിധി പറയാന്‍ പാടില്ലെന്നുമായിരുന്നു ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. അന്വേഷണം, കണ്ടെത്തല്‍, വിധി പറയല്‍ എല്ലാം കൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
Story Highlights: Lokayukta Amendment; The government accepted the proposal of CPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here