Advertisement

ഓണക്കിറ്റുകൾ അലക്ഷ്യമായി എറിയുന്ന ദൃശ്യങ്ങൾ പുറത്ത് | VIDEO

August 23, 2022
3 minutes Read

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ ഘട്ടത്തിൽ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ സാധിക്കൂ. എന്നാൽ സിവിൽ സപ്ലൈസ് റേഷൻ കടകളിലേക്ക് എത്തിക്കുന്ന കിറ്റുകൾ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായാണ്. ഇതിൻ്റെ ദൃശ്യങ്ങൾ 24ന് ലഭിച്ചു.

തിരുവനന്തപുരം കിളിമാനൂരിലെ ഒരു റേഷൻ കടയിൽ കിറ്റുകൾ ഇറക്കിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വാഹനത്തിൽ നിന്നും അലക്ഷ്യമായി കിറ്റുകൾ എടുത്ത് എറിയുന്നതാണ് വീഡിയോയിൽ ഉള്ളത്. രണ്ട് പേർ ചേർന്ന് ഓണക്കിറ്റുകൾ ഇറക്കുന്നു. ഇതിൽ ഒരാളൾ കിറ്റുകൾ വലിച്ചെറിയുന്നത് വ്യക്തമായി കാണാം.

https://www.twentyfournews.com/wp-content/uploads/2022/08/WhatsApp-Video-2022-08-23-at-4.50.29-PM.mp4

മുൻ വർഷങ്ങളിൽ ഓണക്കിറ്റ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. കിറ്റിലെ എണ്ണയും മറ്റ് ചില പാക്കറ്റ് ഉൽപ്പന്നങ്ങളും പൊട്ടി ഒലിക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. പ്രശ്ന പരിഹാരത്തിനായി ഇത്തവണ എണ്ണ നേരിട്ട് നൽകുകയാണ് ചെയ്യുന്നത്. ഇതിനിടെയാണ് കിറ്റ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച ആദ്യ ദിനം തന്നെ പുറത്തുവന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യുന്നത്.

കിറ്റില്‍ എന്തൊക്കെ?

കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം, മില്‍മ നെയ്യ്- 50 മി.ലി, ശബരി മുളക്പൊടി-100 ഗ്രാം, ശബരി മഞ്ഞള്‍ പൊടി- 100 ഗ്രാം, ഏലയ്ക്ക- 20 ഗ്രാം, ശബരി വെളിച്ചെണ്ണ- അര ലിറ്റര്‍, ശബരി ചായപ്പൊടി-100 ഗ്രാം, ശര്‍ക്കര വരട്ടി/ചിപ്സ്-100 ഗ്രാം, ഉണക്കലരി-500 ഗ്രാം, പഞ്ചസാര- ഒരു കിലോ, ചെറുപയര്‍-500 ഗ്രാം, തുവരപ്പരിപ്പ്-250 ഗ്രാം, പൊടിയുപ്പ്- ഒരു കിലോ, തുണി സഞ്ചി-ഒന്ന്.

വിതരണം ഈ ദിവസങ്ങളില്‍?

എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യും. 25, 26, 27 തീയതികളില്‍ പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ എന്‍പിഎസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ നല്‍കും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ലഭിക്കും. ഞായറാഴ്ചയായ നാലിനു റേഷന്‍ കടകള്‍ക്കു പ്രവൃത്തി ദിവസമാണ്. ഏഴിനു ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല.

Story Highlights: onakits casually throwing out | VIDEO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top