ആലുവയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിലിടിച്ചു കയറി

തിരക്കേറിയ സമയത്ത് ആലുവ നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിലിടിച്ചു കയറി. കാല്‍നട യാത്രക്കാരടക്കം അല്‍ഭുതകരമായി രക്ഷപ്പെട്ടു.
വൈകിട്ട് 6.15 നാണ് സംഭവം. എറണാകുളത്ത് നിന്ന് തിരിച്ച് വരുകയായിരുന്ന ആവേ മരിയ ബസാണ് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് കയറിയത്. തിരക്കുണ്ടായിരുന്ന ഈ സമയം എതിര്‍ വശത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനത്തില്‍ ഇടിച്ചു ആലുവ തുരുത്ത് കാര്‍ത്തികയില്‍ നിരണ്‍ തെറിച്ച് വീണതിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
നിരവധി കാല്‍നടയാത്രക്കാരക്ക് ബസിന്റെ ചില്ല് തെറിച്ച് പരിക്കേറ്റു. പള്ളുരുത്തി സ്വദേശി അലക്‌സ് എന്നയാളുടെയാണ് ബസ്. എറണാകുളത്ത് നിന്ന് തിരിച്ച് വരുന്ന ബസുകള്‍ ഗതാഗത നിയന്ത്രണം തെറ്റിച്ച് റെയില്‍വെ സ്റ്റേഷന്‍ റോഡിലൂടെ അമിതവേഗതയിലാണ് പോകുന്നതെന്ന് പരാതിയുണ്ട്. ബ്രേക്ക് തകരാറാണ് ഡ്രൈവര്‍ കാരണം പറയുന്നതെങ്കിലും ബസ് മാറ്റിയിട്ടപ്പോള്‍ ബ്രേക്കിന് തകരാറുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Story Highlights: private bus rammed into a post in Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here