തല ചുമരില്‍ ഇടിച്ചു, വിരലുകള്‍ ഒടിച്ചു; യുവതിക്ക് നേരെ പൊലീസുകാരന്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

യുവതിക്ക് നേരെ പൊലീസുകാരന്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ യുവതിയുടെ കൈവിരലുകള്‍ ഒടിഞ്ഞു. ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മര്‍ദനത്തില്‍ യുവതി ബോധരഹിതയായിരുന്നു. പരാതി നല്‍കിയിട്ടും വിഷയത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് യുവതി പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ പൊലീസുകാരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
മലപ്പുറം കീഴ്‌ശേരി സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവായ പൊലാസുകാരന് നേരെ പരാതി നല്‍കിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇയാള്‍ നിരന്തരം മര്‍ദിക്കുന്നതായി യുവതി പരാതിപ്പെട്ടു. തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ശൈലേഷിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്.
Read Also: നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; സിസിടിവി ദൃശ്യം പുറത്ത്
2014ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു വര്‍ഷത്തിനകം തന്നെ ക്രൂരമായ മര്‍ദനം തുടങ്ങിയിരുന്നു. പുറത്ത് കടിക്കുക, ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി തലയിടിപ്പിക്കുക, വിരലുകള്‍ ഒടിക്കുക തുടങ്ങിയ മര്‍ദനങ്ങളാണ് നേരിട്ടിരുന്നതെന്ന് യുവതി പറഞ്ഞു.
ഇത് ചൂണ്ടിക്കാട്ടി കൊണ്ടോട്ടി പൊലീസിന് പരാതി നല്‍കിയപ്പോള്‍ കുടുംബവഴക്കാണെന്നും പൊലീസ് ഒത്ത് തീര്‍പ്പിന് ശ്രമിച്ചെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
Story Highlights: wife complaint against husband who is a police officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here