ചെറുകഥാകൃത്ത് എസ് വി വേണുഗോപന്‍ നായര്‍ അന്തരിച്ചു

ചെറുകഥാകൃത്ത് ഡോ എസ് വി വേണുഗോപന്‍ നായര്‍ അന്തരിച്ചു. 76 വസായിരുന്നു. പുലര്‍ച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. (writer s v venugopan nair died)
ആദിശേഷന്‍, ഗര്‍ഭ ശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം, തിമിരം, ഭൂമിപുത്രന്റെ വഴി, എന്റെ പരദൈവങ്ങള്‍, ഒറ്റപ്പാലം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വേണുഗോപന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇടശേരി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം ജന്മശതാബ്ദി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗവുമായിരുന്നു. ഭാര്യ വത്സല. മൂന്ന് മക്കളാണ്.
Story Highlights: writer s v venugopan nair died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here