Advertisement

അവതാർ വീണ്ടുമെത്തുന്നു; 4കെ എച്ച്‌ഡിആർ ത്രീഡി റീ-റിലീസ് സെപ്തംബർ 23ന്

August 24, 2022
2 minutes Read
Avatar Re Release September

വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ ഇതിഹാസ സിനിമ ‘അവതാർ’ വീണ്ടും തീയറ്ററുകളിലേക്ക്. അവതാർ രണ്ടാം ഭാഗമായ ‘അവതാർ; ദി വേ ഓഫ് വാട്ടർ’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടി ആയാണ് അവതാർ വീണ്ടും തീയറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ 4കെ എച്ച്‌ഡിആർ ത്രീഡി വേർഷൻ സെപ്തംബർ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും. ഇന്ത്യയിലെ പരിമിത എണ്ണം തീയറ്ററുകളിലും സിനിമ റിലീസാവും. (Avatar Re Release September)

റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതുക്കിയ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു.

Read Also: ചിത്രീകരണം പൂർത്തിയാക്കി അവതാർ-2, മൂന്നാം ഭാഗവും അവസാന ഘട്ടത്തിലെന്ന് ജെയിംസ് കാമറൂൺ

അവതാർ ആദ്യ ഭാഗത്തിൽ അഭിനയിച്ച സാം വേർതിംഗ്ടണും സോ സൽഡാനയുമൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഇവരെക്കൂടാതെ കേറ്റ് വിൻസ്‌ലറ്റ്, വിൻ ഡീസൽ എന്നിവരും ചിത്രത്തിൽ വേഷമിടും. ഈ വർഷം ഡിസംബർ 16നാണ് അവതാർ; ദി വേ ഓഫ് വാട്ടർ റിലീസാവുക. ആദ്യഭാഗത്തിൽ മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നായിരുന്നു സൂചന. 1832 കോടി നിർമാണ ചിലവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയത്.

സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് വെള്ളത്തിന് അടിയിലാണ്. നേരത്തെ തന്നെ അവതാർ 2ന്റെ ലൊക്കേഷൻ ഫോട്ടോകൾ വൈറലായിരുന്നു.

2009 ഡിസംബർ 19 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2012 ലാണ് ചിത്രത്തിന് തുടർ ഭാഗം ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ അറിയിച്ചത്. ആദ്യം രണ്ടും മൂന്നും ഭാഗങ്ങളാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കഥ വികസിച്ച് വന്നപ്പോൾ നാലും അഞ്ചും ഭാഗങ്ങളും സീരീസിന്റെ ഭാഗമായി. ഇവയുടെ റിലീസ് തിയതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് വന്നതോട് കൂടി റിലീസ് തിയതികളിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 7500 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. 20ത്ത് സെഞ്ച്വറി സ്റ്റുഡിയോ, ലൈറ്റ് സ്റ്റോം എന്റർടെയ്ൻമെന്റ് എന്നീ നിർമാണക്കമ്പനികളാണ് സിനിമ നിർമിക്കുന്നത്.

Story Highlights: Avatar Re-Release Date September 23

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top