Advertisement

കോൺഗ്രസിന്റെ യൂട്യൂബ് ചാനൽ അപ്രത്യക്ഷമായി

August 24, 2022
3 minutes Read

കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ അപ്രത്യക്ഷമായി. രണ്ടു മില്യണിലധികം സബ്‌സ്‌ക്രൈബർമാരുള്ള ചാനലാണ് ചൊവ്വാഴ്ച രാത്രിയോടെ ഡിലീറ്റായത്. സംഭവത്തിന് പിറകിൽ സാങ്കേതിക തകരാണോ സൈബർ ആക്രമണമാണോയെന്ന് അന്വേഷിക്കുന്നതായി കോൺഗ്രസ് സോഷ്യൽ മീഡിയ സംഘം ട്വിറ്ററിൽ അറിയിച്ചു.(congress youtube channel deleted)

തങ്ങളുടെ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും സാങ്കേതിക തകരാറാണോ അട്ടിമറിയാണോ ഇതിന് കാരണമെന്ന് അന്വേഷിക്കുകയാണെന്നും കോൺഗ്രസ് ബുധനാഴ്ച പറഞ്ഞു.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

“ഞങ്ങളുടെ യൂട്യൂബ് ചാനൽ – ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ അപ്രത്യക്ഷമായി. ഞങ്ങൾ അത് പരിഹരിക്കുകയാണ്, ഗൂഗിൾ/യൂട്യൂബ് ടീമുകളുമായി ബന്ധപ്പെട്ടിരിക്കുന്നു,” കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. “എന്താണ് ഇതിന് കാരണമെന്ന് ഞങ്ങൾ അന്വേഷിക്കുന്നു – ട്വിറ്ററിൽ അറിയിച്ചു.

ഗൂഗിളുമായും യൂട്യൂബുമായും ബന്ധപ്പെടുകയാണെന്നും അവർ പറഞ്ഞു. നേതാക്കളുടെ വാർത്താസമ്മേളനങ്ങളാണ് ചാനലിൽ കൂടുതലുമുണ്ടായിരുന്നത്.

Story Highlights: congress youtube channel deleted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top