Advertisement

നിരോധിത കളറുകളിലുള്ള പഠനോപകരണങ്ങള്‍ പിടിച്ചെടുത്ത് ഒമാന്‍ അധികൃതര്‍

August 24, 2022
2 minutes Read

ഒമാനിൽ നിരോധിത വർണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അധികൃതർ പിടിച്ചെടുത്തു. രാജ്യത്തെ പൊതു മര്യാദകൾക്ക് നിരക്കാത്ത തരത്തിലുള്ള നിറങ്ങളും മുദ്രകളും വ്യംഗ്യാർത്ഥത്തിലുള്ള മോശം പ്രയോഗങ്ങളും വാക്യങ്ങളും അടങ്ങിയ പഠനോപകരണങ്ങളാണ് പിടിച്ചെടുത്തതെന്നാണ് അധികൃതർ അറിയിച്ചത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ 3500ലേറെ പട്ടങ്ങൾ പിടിച്ചെടുത്തതായാണ് അന്ന് ഔദ്യോഗിക പ്രസ്‍താവനയിൽ വ്യക്തമാക്കിയിരുന്നത്.(CPA seizes prohibited school supplies, tools in Oman)

സ്വവർഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം തോന്നിക്കുന്ന ഉൽപ്പന്നങ്ങൾ സൗദി അറേബ്യയിലും നേരത്തെ അധികൃതർ പിടിച്ചെടുത്തിരുന്നു. എൽജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദർശിപ്പിച്ച കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോരിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ പൊതു മര്യാദകൾക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തുവെന്നാണ് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയിൽ പറയുന്നത്.

Story Highlights: CPA seizes prohibited school supplies, tools in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top