സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ അലന്റെയും താഹയുടെയും അറസ്റ്റിനെ വിമർശിക്കുകയും ചെയ്തു.
ഇടതുപക്ഷ സർക്കാറിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു മാവോയിസ്റ്റ് മുദ്ര ചാർത്തിയുള്ള വിദ്യാർഥികളെ അറസ്റ്റ്. ഇടതുപക്ഷ ആശയങ്ങളിൽ വെള്ളം ചേർത്തും മുന്നണി മര്യാദങ്ങൾ ലംഘിച്ചും പോയത് സർക്കാറിനെ പ്രതിസന്ധിയിലാക്കി. കൂടാതെ കെ-റെയിലിൽ ആലോചനകളില്ലാതെ എടുത്ത തിടുക്കം സർക്കാറിനെ പ്രതിസന്ധിയിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമെന്നും വിമർശനം ഉണ്ടായി. ഇന്ന് പുതിയ ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും.
Story Highlights: cpi kozhikode district meeting end today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here