Advertisement

അട്ടപ്പാടിയിലെ 5 ഊരുകളിലേക്ക് ഇന്നും റോഡ് സൗകര്യമില്ല | ട്വന്റിഫോർ അന്വേഷണം

August 25, 2022
2 minutes Read
no road to attappadi adivasi living areas

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മുന്നിലെന്ന് നാം അഭിമാനിക്കുമ്പോൾ, ഊരിലേക്കെത്താൻ നല്ല ഒരു റോഡ് എന്നുവരുമെന്ന് ചോദിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. വനത്തിലൂടെ കിലോമീറ്ററുകൾ നടന്നും, കുത്തിയൊഴുകുന്ന നദിക്ക് കുറുകെ സാഹസികമായും ജീവിത യാത്ര തുടരുകയാണ് അട്ടപ്പാടിക്കാർ. ട്വന്റിഫോർ അന്വേഷണം തുടരുന്നു. ( no road to attappadi adivasi living areas )

കുറുമ്പ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന അഞ്ച് ഊരുകളിലാണ് ഇന്നും റോഡ് സൗകര്യമില്ലാത്തത്. മുരുഗള, കിണ്ണറ്റുക്കര,താഴെ തുടിക്കി,മേലെ തുടുക്കി, ഗലസി .മുക്കാലി ടൗണിൽ നിന്ന് ഒരു മണിക്കൂർ ജീപ്പിൽ സഞ്ചരിച്ച് വേണം ആനവായിലെത്താൻ.

‘ആശുപത്രി കേസുകൾ വരുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഗർഭിണികളെല്ലാം വരുമ്പോൾ. അവരെ എങ്ങനെ ആശുപത്രിയിലെത്തിക്കും’- ജീപ്പ് ഡ്രൈവർ മനാഫ് പറയുന്നു.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

ആനവായിൽ നിന്ന് 12 കിലോമീറ്റർ വനത്തിലൂടെ നടക്കണം ഗലസിയിലെത്താൻ. ഗലസിയ്ക്ക് താഴെയാണ് മേലെതുടുക്കി. തടിക്കുണ്ടിൽ നിന്ന് നാല് കിലോ മീറ്റർ പിന്നെയുമുണ്ട് മുരുഗള,കിണറ്റുകര ഊരുകളിലേക്ക്.

ദ്രവിച്ചു തുടങ്ങിയ തൂക്കുപാലത്തിലൂടെയാണ് പലപ്പോഴും നിവാസികൾ ജീവൻ കൈയിൽ പിടിച്ച് ഓടുന്നത്.

പലചരക്ക് സാധനം വാങ്ങാൻ തൊട്ട് ആശുപത്രിയിലേക്ക് ജീവൻ കയ്യിലെടുത്ത് ഓടാൻ വരെ മറ്റ് വഴിയില്ലെന്ന് ചുരുക്കം. അഞ്ച് ഊരുകളിലായി 150 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. നിസഹായതയിലാണ് തങ്ങളെന്ന് പഞ്ചായത്ത്.

ഇടപെടലുണ്ടാകണം, ഇവരുടെ ദുരവസ്ഥ പരിഹരിക്കാൻ, ഇനിയും ജീവനുകൾ പൊലിയുംമുമ്പേ…

Story Highlights: no road to attappadi adivasi living areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top