ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം ലഭിച്ച ഡെലിവറി ബോയ്ക്ക് പ്രത്യേക ആദരവ്

തിരക്കേറിയ റോഡിൽ അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ വീണുകിടന്ന സിമന്റ് കട്ട നീക്കം ചെയ്ത് ദുബായ് കിരീടാവകാശിയുടെ വരെ അഭിനന്ദനം ലഭിച്ച ഡെലിവറി ബോയിയെ ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതി ആദരിച്ചു. അബ്ദുൽ ഗഫൂറിനെ ജബൽആലി ഓഫീസിലേക്ക് ക്ഷണിച്ചാണ് വകുപ്പ് പ്രത്യേകം ആദരവ് അറിയിച്ചത്.
Read Also: മലയാളി യുവാവിന്റെ ചിത്രത്തിന് ലൈക്കും കമന്റും നൽകി ദുബായ് കിരീടാവകാശി
ദുബൈ പെർമന്റ് കമ്മിറ്റി ഓഫ് ലബേർസ് അഫയേഴ്സിന്റെ ചെയർമാനും ജിഡിആർഎഫ്എഡി അസിസ്റ്റന്റ് ഡയറക്ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സൂറുർ, ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റും അബ്ദുൾ ഗഫൂറിന് സമ്മാനിച്ചു. അബ്ദുൽ ഗഫൂറിന്റെ പ്രവർത്തി സമൂഹത്തിന് വലിയ സന്ദേശമാണ് നൽകിയതെന്നും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് റോഡിലുള്ള തടസം നീക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ട് വന്നതെന്നും മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രവർത്തിയെ ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതി ആദരവോടെ മാനിക്കുന്നുവെന്ന് ചടങ്ങിൽ മേജർ ജനറൽ കൂട്ടിച്ചേർത്തു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇദ്ദേഹത്തെ നേരിൽ കണ്ട് പ്രശംസിച്ചിരുന്നു.
Story Highlights: tribute to the delivery boy who was felicitated by the Crown Prince of Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here