കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം; നിലപാട് വ്യക്തമാക്കി യുഎഇ

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ. അഹ്ലി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യത്തെ സിന്ധ്യയ്ക്ക് കത്ത് നൽകി. ( UAE expressed interest in starting direct flight service to Kannur )
കണ്ണൂർ അടക്കം ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സർവീസ് നടത്താനുള്ള താല്പര്യമാണ് യുഎഇ വ്യക്തമാക്കിയത്. കണ്ണൂർ കൂടാതെ അമൃത്‍സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഗോവ, ഭുവനേശ്വർ, ഗുവാഹത്തി, പൂനെ മേഖലകളിൽ സർവീസ് അനുവദിക്കണം എന്നാണ് ആവശ്യം.
Read Also: യുഎഇയിൽ ആകാശത്ത് സുഹൈൽ നക്ഷത്രമുദിച്ചു; ഇത് മരുഭൂമിയിലെ തണുപ്പിന്റെ സൂചന
ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ നിന്നാണ് നിലവിൽ യുഎഇ വിമാന സർവീസ് നടത്തുന്നത്. യുഎഇ വിമാന കമ്പനികളെ കൂടുതൽ വിമാനസർവീസ് നടത്താൻ അനുവദിക്കരുതെന്നാണ് ഇന്ത്യൻ വിമാന കമ്പനികളുടെ നിലപാട്.
Story Highlights: UAE expressed interest in starting direct flight service to Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here