ബൈക്കിലെത്തിയ യുവാവ് യാത്രക്കാരിയുടെ മാലപൊട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ബൈക്കിലെത്തിയ യുവാവ് വഴിയാത്രക്കാരിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. തൃശൂർ ചിയ്യാരത്താണ് സംഭവം. ബൈക്കിലെത്തിയ ഇയാൾ യാത്രക്കാരിയുടെ മാലപൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പൊലീസ് തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ചിയ്യാരത്ത് പട്ടാപ്പകലായിരുന്നു സംഭവം. ചിയ്യാരം സ്വദേശിനി ഷീജയുടെ മാലയാണ് കവർന്നത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്നു ഷീജ. ഇതിനിടെ ബൈക്കിൽ എത്തിയ യുവാവ് മാല പൊട്ടിച്ച് നിമിഷങ്ങൾക്കകം കടന്നുകളഞ്ഞു. പിറകെ ഓടിയെങ്കിലും ആളെ പിടികൂടാൻ കഴിഞ്ഞില്ല.
Read Also: ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തി പൊലീസിന്റെ സിനിമാ സ്റ്റൈൽ ഓപ്പറേഷൻ; മാലക്കള്ളന്മാർ പിടിയിൽ
തൊട്ടടുത്ത വീടിന്റെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ആണ് മാല പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. മറ്റു ക്യാമറകൾ കൂടി നിരീക്ഷിച്ച് ബൈക്കിന്റെ നമ്പർ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടരുകയാണ്. വ്യാജ നമ്പറാകാനാണ് സാധ്യതയെന്നു പൊലീസ് പറയുന്നു. മറ്റു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.
Story Highlights: young man stole woman’s necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here