അഞ്ച് പേർ ചേർന്ന് 35 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം രാജസ്ഥാനിൽ

ജയ്‌പൂർ ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷന് സമീപം അഞ്ച് പേർ ചേർന്ന് 35 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മദ്യലഹരിയിലായിരുന്ന ഭർത്താവിന് ഭക്ഷണവുമായി പോയ 35 കാരിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
Read Also: 16 കാരിയെ ബന്ദിയാക്കി ഒരു വർഷത്തോളം കൂട്ടബലാത്സംഗം ചെയ്തു
റെയിൽവേ സ്‌റ്റേഷന് സമീപം യുവതിയെ കണ്ട അക്രമികൾ റെയിൽവേ ട്രാക്കിനടുത്തേയ്ക്ക് അവരെ വലിച്ചിഴച്ചു കൊണ്ടുപോയി വസ്‌ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് അർദ്ധനഗ്നയായാണ് യുവതി ജിആർപി സ്‌റ്റേഷനിലെത്തിയത്. സംഭവം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
അക്രമി സംഘത്തിനായി നഗരത്തിൽ പൊലീസ് പലതവണ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. റെയിൽവേ പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കമ്മിഷണറേറ്റിലെ പ്രത്യേക സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Story Highlights: 35-year-old girl gang-raped by five men in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here