ഇങ്ങനെ പോയാൽ കോൺഗ്രസ് നാമവശേഷമാകും; ഗുലാം നബി ആസാദിന്റെ രാജി ദുഃഖകരമെന്ന് കെ.വി തോമസ്

ഗുലാം നബി ആസാദിന്റെ രാജി ദുഃഖകരമെന്ന് കെ വി തോമസ്. ഇന്ദിര ഗാന്ധിയുടെ കാലം മുതൽ പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ് അദ്ദേഹം. ഗുലാം നബി ആസാദ് മാറുന്നത് വേദനയോടെയാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരയേറെ പ്രസക്തമാണ്. ഈ പോക്ക് പോയാൽ കോൺഗ്രസ് നാമവശേഷമാകും. പാർട്ടിയിൽ കൂട്ടായ ചർച്ച വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കില്ല. പക്ഷെ തീരുമാനം എടുക്കുകയും ചെയ്യും. യോജിപ്പിച്ച് കൊണ്ട് പോകാനുള്ള മനസ് രാഹുൽ കാണിക്കണമായിരുന്നു. പലപ്പോഴും മുതിർന്ന നേതാക്കൾ വേദനയോടെ മാറി നിന്നത് പാർട്ടിക്ക് വേണ്ടിയാണ്. പ്രശ്നം ഉണ്ടാക്കുന്നത് രാഹുലിൻ്റെ സ്തുതിപാടകരെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിക്ക് ഇഷ്ടമല്ലാത്തവരെ എല്ലാ സംസ്ഥാനങ്ങളിലും ഒറ്റപ്പെടുത്തുന്നു. നിങ്ങളാരും വേണ്ട പൊയ്ക്കോ എന്ന സമീപനം ദേശീയ നേതൃത്വവും,സംസ്ഥാന നേതൃത്വവും സ്വീകരിക്കുന്നുണ്ട്. പാർട്ടിയിലെ സ്ഥാനങ്ങൾ വെറുതെ കിട്ടുന്നതല്ല. ഗുലാം നബി ആസാദുമായി ഇനിയൊരു ചർച്ചയ്ക്ക് അവസരമില്ല. ഗുലാം നബി ആസാദിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നുവെന്നും കെ വി തോമസ് ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: ‘രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു’ : ഗുലാം നബി ആസാദ്
കോൺഗ്രസിന് വൻ പ്രഹരം നൽകിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജിക്കത്ത്. ‘രാഹുൽ ഗാന്ധിയുടെ പക്വതക്കുറവിന്റെ ഏറ്റവും വലിയ ഉദാഹരണം സർക്കാർ ഓർഡിനൻസ് കീറിയെറിഞ്ഞതാണ്. യൂണിയൻ ക്യാബിനറ്റും രാഷ്ട്രപതിയും അഗീകരിച്ച ഓർഡിനൻസാണ് രാഹുൽ കീറിയെറിഞ്ഞത്. ഈ കുട്ടിത്തമുള്ള സമീപനമാണ് 2014 ൽ യുപിഎയ്ക്ക് തിരിച്ചടിയായത്’- രാജിക്കത്തിൽ പറയുന്നു.
Story Highlights: K V Thomas reacts GN Azad Quits Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here