‘എയിംസ്’ ആവശ്യത്തിൽ കേരളവുമായി ചർച്ചയ്ക്ക് കേന്ദ്രം; കെ.വി തോമസ്- കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂടിക്കാഴ്ച ഇന്ന്

എയിംസ് വേണമെന്ന ആവശ്യത്തിൽ കേരളവുമായി ചർച്ചയ്ക്ക് കേന്ദ്രം സർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചർച്ചയെന്ന് കെ.വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
കൂടിക്കാഴ്ചയിൽ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡൻറ് കമ്മീഷണറും പങ്കെടുക്കും. രാവിലെ പതിനൊന്നരയ്ക്കാണ് കൂടിക്കാഴ്ച.
എയിംസ് കോഴിക്കോട് വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് കെ.വി തോമസ് 24 നോട് പറഞ്ഞു. ആശാവർക്കേഴ്സിന്റെ സമരം ചർച്ചയാകില്ലെന്നും കെവി തോമസ് വ്യക്തമാക്കി.
നേരത്തെ വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമയം ചോദിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ വര്‍ധിപ്പിക്കണം, സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, എയിംസ് കേരളത്തിന് ലഭ്യമാക്കണം, കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ എന്നതടക്കം കേന്ദ്രമന്ത്രിക്ക് മുന്നില്‍ പറയുമെന്ന് വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
Story Highlights : Kerala’s AIIMS Demand KV Thomas- Union Health Secretary to meet today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here