കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരം

കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി. റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗ് പൂര്‍ത്തിയായി. നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. കരാര്‍ ഒപ്പിടാനുള്ള സര്‍ക്കാര്‍ അലംഭാവം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനുമായുള്ള വൈദ്യുതി കരാര്‍ ഒപ്പുവക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കരാറില്‍ ഒപ്പിടാന്‍ കഴിയു. കരാറില്‍ 300 കോടിയുടെ ലാഭം ഉണ്ടാകും എന്നത് വാസ്തവം. എന്നാല്‍ 2027ല്‍ മാത്രമെ നമുക്ക് വൈദ്യുതി ലഭിക്കുവെന്നും മന്ത്രി പറഞ്ഞു.
Read Also: കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്ന കരാറിനോട് വിമുഖത; കെഎസ്ഇബിക്കെതിരെ പ്രതിപക്ഷ നേതാവ്
നിര്‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുമെന്നാണ് നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ താല്‍പര്യ പത്രം. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നത് 4.35 പൈസയ്ക്കാണ്.
നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ 3.06 പൈസയ്ക്ക് വൈദ്യുതി നല്‍കുമെന്നാണ് വാഗ്ദാനം. സര്‍ക്കാരിന് മൂന്നൂറ് കോടിയുടെ ലാഭമുണ്ടാകുമെന്ന് താല്‍പര്യപത്രത്തില്‍ പറയുന്നു. നിലവില്‍ 8 സ്വകാര്യ കമ്പനികളില്‍ നിന്നായി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നുണ്ട്.
Story Highlights: Kerala’s low cost power purchase agreement in-principle approval
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here