Advertisement

‘അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല’; നിലപാട് വ്യക്തമാക്കി സോണിയ ഗാന്ധി

August 26, 2022
2 minutes Read
priyanka gandhi president sonia

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ലെന്ന് നെഹ്റു കുടുംബം. കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ പേര് ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് നെഹ്റു കുടുംബം. സാധ്യമായ സേവനം പ്രിയങ്ക ഇപ്പോൾ പാർട്ടിക്ക് നൽകുന്നുണ്ട്. അധ്യക്ഷ പദവിയിൽ പ്രിയങ്കയുടെ പേര് ഉന്നയിക്കപ്പെടുന്നത് വിവാദങ്ങൾക്ക് കാരണമാകും. രാഹുൽ ഗാന്ധി സന്നദ്ധനായില്ലെങ്കിൽ പ്രിയങ്ക അധ്യക്ഷപദവി ഏറ്റെടുക്കണം എന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്റെ നിലപാട്. ഈ നിർദ്ദേശം മുന്നോട്ടുവച്ച മുതിർന്ന നേതാക്കളോട് സോണിയാഗാന്ധിയാണ് നിലപാട് വ്യക്തമാക്കിയത്. (priyanka gandhi president sonia)

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധിയ വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് നേതൃത്വം പുതിയ അധ്യക്ഷനെ തേടുന്നത്. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Read Also: സോണിയ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് നയം വ്യക്തമാക്കൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗലോട്ട്, കമൽനാഥ് ഇവരിൽ ഒരാൾ അധ്യക്ഷൻ ആകുന്നതിനോടാണ് സോണിയ ഗാന്ധിക്ക് താൽപര്യം. 28 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബാംഗം അല്ലാത്തയാൾ കോൺഗ്രസ് അധ്യക്ഷൻ ആകാനുള്ള സാധ്യത ഒരുങ്ങുന്നത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്കും താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

‘രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പ്രവർത്തകർ നിരാശരാകും. അതുകൊണ്ട് തന്നെ പ്രവർത്തകരുടെ വികാരം മാനിച്ച് രാഗുൽ ഗാന്ധി പദവി ഏറ്റെടുക്കണം’- ഗെഹ്ലോട്ട് പറഞ്ഞു.

Story Highlights: priyanka gandhi congress president sonia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top