സൗദി അറേബ്യയിൽ വിസിറ്റിംഗ് വിസയിൽ താമസിക്കുന്ന 18 വയസിൽ താഴെയുള്ളവർക്ക് റസിഡന്റ് വിസ നൽകും

18 വയസിൽ താഴെയുള്ള കുട്ടികളുടെ റസിഡന്റ് വിസയുടെ കാര്യത്തിൽ വ്യക്തതയുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് രംഗത്ത്.
വിസിറ്റിംഗ് വിസയിൽ സൗദി അറേബ്യയിൽ താമസിക്കുന്ന 18 വയസിന് താഴെയുള്ള കുട്ടികളുടെ വിസ റസിഡന്റ് വിസ (സ്ഥിരതാമസ) ആക്കിമാറ്റാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു.
സ്ഥിരമായി സൗദിയിൽ താമസിക്കുന്നവരുടെ കുട്ടികൾക്ക് മാത്രമാണ് റസിഡന്റ് വിസ നൽകുന്നത്. സൗദി അറേബ്യയിലെ പ്രാദേശിക പത്രമായ ‘ഉക്കാസ്’ ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. മാത്രമല്ല പരമാവധി ആറു മാസം വരെ മാത്രമേ കുടുംബ സന്ദർശക വിസ പുതുക്കിനൽകുകയുള്ളൂ.
Read Also: പുതിയ വിസയില്‍ സൗദിയില്‍ എത്തുന്നവർക്ക് രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കിൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് വേണ്ട
വിസിറ്റിംഗ് വിസ പുതുക്കുന്നതിൽ അപേക്ഷകന്റെ താമസരേഖയ്ക്ക് കാലാവധി ഉണ്ടാവണമെന്ന് നിർബന്ധമില്ല. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ പിന്നിട്ടാൽ മാത്രമേ പിഴ ഈടാക്കൂ. ജവാസാത്തിന് വിസ ഇഷ്യൂ ചെയ്യുന്നതിനുമുള്ള അധികാരം ഇല്ലെന്നും അതുസംബന്ധിച്ച വിവരങ്ങൾക്കായി സൗദി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. സന്ദർശക വിസയുടെ അപേക്ഷകളിൽ അംഗീകാരം നൽകുന്നതും സൗദി വിദേശകാര്യ മന്ത്രാലയമാണ്.
Story Highlights: resident visa will be issued to those staying in Saudi Arabia on a visiting visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here