ഇന്‍ഡോ-അമേരിക്കന്‍ സ്ത്രീകള്‍ക്ക് നേരെ വംശീയാധിക്ഷേപം; മെക്‌സിക്കന്‍ പൗര അറസ്റ്റില്‍

ഇന്‍ഡോ-അമേരിക്കന്‍ സ്ത്രീകള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയതിന് മെക്‌സിക്കന്‍ വംശജ അറസ്റ്റില്‍. ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അധിക്ഷേപം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്.
ടെക്‌സാസിലെ ടല്ലാസിലാണ് സംഭവമുണ്ടായത്. ദേഹോപദ്രം ഏല്‍പ്പിക്കുന്നതും ഭീകരാക്രമണം നടത്തുമെന്നതും പറയുന്ന അധിക്ഷേപത്തിലാണ് നടപടി. മെക്‌സിക്കോ വംശജയായ എസ്‌മെരള്‍ഡ എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. 10,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.
A racist woman in Texas harasses a group of Indian people just for having accents.
— Fifty Shades of Whey (@davenewworld_2) August 25, 2022
This behavior is absolutely repulsive. pic.twitter.com/ZvX3mdQ6Wm
ഇന്ത്യന്‍ അമേരിക്കന്‍ സ്ത്രീകളോട് മെക്‌സിക്കന്‍ പൗര വളരെ മോശമായി സംസാരിക്കുന്നതും ഞാന്‍ നിങ്ങളെ വെറുക്കുന്നുവെന്നും ഇന്ത്യയില്‍ നിങ്ങള്‍ നല്ല ജീവിതം നയിക്കുന്നില്ലെന്ന് പറയുന്നതുമടക്കം വൈറല്‍ വിഡിയോയില്‍ കാണാം. അധിക്ഷേപം നേരിട്ട സ്ത്രീകള്‍ തന്നെയാണ് വിഡിയോ ചിത്രീകരിച്ചത്.
Story Highlights: Texas woman arrested for assaulting Indian Americans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here