വഞ്ചിയൂരിൽ വനിതാ കൗൺസിലർക്ക് നേരെ കയ്യേറ്റം നടന്നിട്ടില്ല; വിദ്യാർത്ഥികളെ സിപിഐഎം ആക്രമിച്ചുവെന്ന് എബി വിപി

വഞ്ചിയൂരിൽ വനിതാ കൗൺസിലർക്ക് നേരെ കയ്യേറ്റം നടന്നിട്ടില്ലെന്ന് എ ബി വി പി.
നിവേദനം നൽകാൻ ശ്രമിച്ച വിദ്യാർത്ഥികളെ സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് എ ബി വി പി പറഞ്ഞു. സിപിഐഎമ്മുകാരുടെ ആക്രമണം പൊലീസുകാർ നോക്കിനിന്നെന്നും എബിവിപി ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും എബിവിപി പുറത്തുവിട്ടു.
Read Also: വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമം; ആറ് എബിവിപി പ്രവർത്തകർ കസ്റ്റഡിയിൽ
വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ആറ് എബിവിപി പ്രവർത്തകർ കസ്റ്റഡിയിലെടുത്തിരുന്നു . വഞ്ചിയൂർ കൗൺസിലരെ എബിവിപി പ്രവർത്തകർ കയ്യേറ്റം ചെയ്തെതെന്നാണ് പരാതി. സിപിഐഎം പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് ബിജെപി ആരോപിച്ചിരുന്നു.
Story Highlights: ABVP responed CPIM Woman Councillor Attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here