പൊലീസ് ട്രെയിനിംഗ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്‍ററില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ പഠനകേന്ദ്രം തെരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്‍ററായി പൊലീസ് ട്രെയിനിംഗ് കോളജ് തെരഞ്ഞെടുക്കണം.
റീജിയണല്‍ സെന്‍ററായി തിരുവനന്തപുരം തിരഞ്ഞെടുക്കണം. വിശദവിവരങ്ങള്‍ ignoucentreptc40035p@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 9447481918, 9497905805 എന്നീ ഫോണ്‍മ്പരുകളിലും ലഭിക്കും.
Story Highlights: Applications are invited for new courses at IGNOU Study Center of Police Training College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here