അസമിൽ അൽഖ്വയ്ദ ബന്ധമുള്ള 35 പേർ പിടിയിൽ; വിമർശനവുമായി കോൺഗ്രസ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അൽഖ്വയ്ദയുമായി ബന്ധമുള്ള 35 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിജിപി ഭാസ്കർ ജ്യോതി മഹന്തയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മറ്റ് പ്രശ്‌നങ്ങൾ നിന്ന് ശ്രദ്ധതിരിക്കാനാണ് ജിഹാദി, അൽ-ഖ്വയ്ദ, അൻസറുല്ല ബംഗ്ലാ ടീം (എബിടി) വിഷയങ്ങൾ സർക്കാർ സൃഷ്ട്ടിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
അസം പൊലീസിന്റെ വിശ്വാസ്യതയെ കോൺഗ്രസ് എംഎൽഎ അബ്ദുർ റഷീദ് മണ്ഡൽ ചോദ്യം ചെയ്തു. അസമിലെ മുസ്ലീങ്ങൾക്ക് ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോൽപാറ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്ത നാല് പേരിൽ ഒരാളുടെ പിതാവ് ഇപ്പോഴും സിആർപിഎഫിൽ ജോലി ചെയ്യുന്നുണ്ട്. സിആർപിഎഫിൽ ജോലി ചെയ്യുന്ന ഒരാളുടെ മകൻ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുസ്ലീം സമൂഹത്തിൽ ചില കള്ളന്മാരും കൊള്ളക്കാരും ഉണ്ട്, ചില ആളുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പക്ഷേ, മുസ്ലീം ജനതക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” അബ്ദുർ റാഷിദ് മണ്ഡല് പറഞ്ഞു. വിചാരണ നടപടികൾ അതിവേഗ കോടതിയിൽ നടത്തണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
Story Highlights: Assam police arrests 35 persons linked with Al Qaeda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here