Advertisement

സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

August 27, 2022
1 minute Read

തൃശൂർ സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.
ജോസ് തീയറ്ററിന് സമീപമാണ് അപകടം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ന്യൂറോ സർജൻ മുക്കാട്ടുകര ചിറയത്ത് മഞ്ഞിയിൽ ഡോ.ഡൊണാൾഡ് ഓടി ച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ജില്ലാ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ കരിഞ്ഞ മണം വന്നു. തുടർന്ന് കാർ റോഡരികിൽ കാർ ഒതുക്കി നിർത്തി ഇറങ്ങി. അപ്പോഴാണ് തീ പിടിച്ചത്. ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരും വഴിയാത്രികരുമാണ് തീ അണച്ചത്. പിന്നീട് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.

Read Also: കാറപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

Story Highlights: Car caught fire Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top