ഗുരുഗ്രാമിൽ സോഫ കവർ നിർമാണ ഫാക്ടറിയിൽ തീപിടിത്തം

ഗുരുഗ്രാമിലെ സോഫാ കവർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ഒരു ഡസനോളം അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ചരക്കുകൾ കത്തിനശിച്ചതായി പൊലീസ് പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു. ഫാക്‌ടറിയിൽ വസ്ത്രങ്ങളും മെത്തകളും രാസവസ്തുക്കളും ഉണ്ടായിരുന്നതിനാൽ തീ വേഗം വ്യാപിച്ചു. തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ അഞ്ചുമണിക്കൂറോളം പരിശ്രമിക്കേണ്ടിവന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Fire Breaks At Gurgaon Sofa Cover Manufacturing Factory
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here