പാമ്പേഴ്സിനിടയിൽ പ്രത്യേക പാഴ്സലായി 30 കിലോ കഞ്ചാവ്; പിടികൂടിയത് ജി.എസ്.ടി പരിശോധനക്കിടെ

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന പിക്കപ്പ് വാനിൽ പരിശോധന നടത്തവേ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് ലഭിച്ചത് 30 കിലോയിലധികം കഞ്ചാവ്. പാമ്പേഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ കയറ്റി വന്ന വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവ് അമരവിള എക്‌സസൈസ് അധികൃതർക്ക് കൈമാറി. ( GST officials seized 30 kg of ganja )
കഴിഞ്ഞ ദിവസം പുലർച്ചെ ദേശീയ പാതയിലെ ഉദിയൻകുളങ്ങരയിൽ ജി.എസ്.ടി അധികൃതർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പാമ്പേഴ്സിന്റെ ഇടയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവർ തിരുനെൽവേലി സ്വദേശി ദുരൈ പിടിയിലായിട്ടുണ്ട്.
Read Also: വീട്ടിലെ സ്വീകരണ മുറിയിൽ കഞ്ചാവ് ചെടി വളർത്തൽ: സൂര്യ പ്രകാശം ലഭിക്കാനായി കൃത്യമായി പരിചരിച്ചെന്ന് പ്രതി
ഇയാൾ വർഷങ്ങളായി അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടുവരുന്ന ആളാണെന്ന് എക്സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും. കുട്ടികളുടെ പാമ്പേഴ്‌സ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇടയിൽ പ്രത്യേക പാഴ്സലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
Story Highlights: GST officials seized 30 kg of ganja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here