സ്നേഹത്തോടെ അമ്മയെ തലോടി ഉറക്കുന്ന കുഞ്ഞ്: ഹൃദയസ്പര്ശിയായ വിഡിയോ

കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും സ്നേഹവും അളവില്ലാത്തതാണ്. അതുകൊണ്ടാണ് അവരുടെ കൂടെ ചെലവിടുന്ന ഓരോ സമയവും നമുക്ക് പ്രിയപെട്ടതാകുന്നത്. കുഞ്ഞുങ്ങളുടെ നിരവധി വീഡിയോകൾ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അമ്മയും മകനുമൊത്തുള്ള ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ മടിയിൽ തല വെച്ച് കിടക്കുന്ന ഒരു അമ്മയുടെ ഹൃദ്യമായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. റേയ്ച്ചൽ ഫ്ലവേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.
‘ഞാൻ എന്റെ മൂന്നുവയസ്സുകാരന്റെ മടിയിൽ കിടക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടോ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. മടിയിൽ കിടക്കുന്ന അമ്മയുടെ നെറ്റിയിൽ കുഞ്ഞേ എന്നു വിളിച്ചു കൊണ്ട് മകൻ തലോടുന്നതും വിഡിയോയിൽ കാണാം. അമ്മയെ തലോടുന്ന മകനും അത് ആസ്വദിക്കുന്ന അമ്മയും ആളുകളുടെ മനസിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്. ദീർഘമായ കുറിപ്പോടെയാണ് റേച്ചൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.
‘എങ്ങനെ സ്നേഹവും ദയയുമുള്ള ഒരു ആൺകുട്ടിയാകാമെന്നാണ് അവന്‍ കാണിച്ചു തരുന്നത്. അവന്റെ വികാരങ്ങൾ അവൻ അനുഭവിക്കട്ടെ. അവൻ കരയുമ്പോൾ നിർത്താൻ പറയാതിരിക്കുക. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അവന്റെ വികാരങ്ങളെ അംഗീകരിക്കാൻ നമുക്ക് കഴിയണം. ദയയും സൗമ്യതയും സ്നേഹവും പഠിക്കാൻ അവന് അവസരങ്ങൾ ഒരുക്കുക.’– എന്നാണ് റേച്ചൽ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.
ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര് കമന്റുകളും ആശംസകളും നൽകി. മനോഹരമായ കാഴ്ച എന്നും എത്ര നല്ല കുട്ടിയെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here